05 ഫെബ്രുവരി 2014

മൊല്ലക്കുട്ടിയുടെ ക്രിമിക്കടിയും നേര്‍രേഖയുടെ ചൊറിച്ചിലും..

മോല്ലക്കുട്ടിയുടെ പുഴുകുത്തിയ "ഒലീവ്" നുള്ള മറുപടി 

"കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം കണ്ടു വന്നിരുന്ന ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്ന ഒരു തരം ജനുസ്സുകളുടെ അവശേഷിക്കുന്ന ഇലകളില്‍ ഉണങ്ങിയ ഇലകള്‍ വീഴുമ്പോള്‍ ചിരിക്കുന്ന പച്ചിലകളുടെ അവസ്ഥയാണ് ഈ ലേഖനത്തിന്. :) മോല്ലക്കുട്ടി തന്റെ ലേഖനത്തില്‍ പറഞ്ഞതത്രയും വസ്തുതയുടെ വെളിച്ചത്തില്‍തന്നെയാണ് എന്ന് തറപ്പിച്ചു പറയുന്നു. എന്തൊക്കെയാണ് ആ വസ്തുത എന്ന് പറയ്‌ ന്‍റെ മോല്ലക്കുട്ട്യെ. ഇയാളുടെ ലേഖനം കണ്ടു വഴി പിഴക്കാന്‍ മാത്രം വല്ലതും ആ ലേഖനത്തില്‍ ഉണ്ടോ? ഇയാളുടെ ലേഖനത്തിനു  നേരെ അരിശം കൊള്ളേണ്ട ഒരു ആവശ്യവും ഇല്ല. കാരണം ആ ലേഖനം വായിച്ചാല്‍ നാലാം ക്ലാസ് കുട്ടികള്‍ പോലും നാണിച്ചു പോകും.. കൂടെ ഒന്നുകൂടി പറയട്ടെ. ഒരു വെല്ലുവിളി ഇപ്പോഴും അവശേഷിക്കുന്നു. അടുത്ത ലേഖനത്തില്‍ എങ്കിലും ഈ വെല്ലുവിളി സ്വീകരിക്കും എന്ന് കരുതുന്നു.. എന്റെ മുന്‍ ലേഖനത്തില്‍ എഴുതിയ "ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ  തയ്യാറാകുമോ?"

ഇതിനു ലേഖകന്‍ തന്ന മറുപടി കണ്ടപ്പോള്‍ സത്യത്തില്‍ ചിരി ആണ് വന്നത്.   കാരണം. 
നാട്ടില്‍ വര്‍ഗീയ കലാപം ആഗ്രഹിക്കുന്ന പാര്‍ട്ടി ആര്‍ എസ് എസിനെ പോലെ സി പി എമ്മിനും ഒരു പോലെ അവകാശമാണ്. 

 മുംബ് കണ്ണൂര്‍ വെച്ച് ഹജ്ജിനു പോകുന്ന ഹാജിമാരെ ആക്ക്രമിച്ഛത് മുതല്‍ ഫസല്‍ എന്ന ഒരു ചെറുപ്പക്കാരനെ വധിച്ച് രക്തം പുരണ്ട തുണി ആര്‍ എസ് എസ് കാരന്‍റെ പറമ്പിലേക്ക് ഇട്ടു ആര്‍ എസ് എസ് ആണ് ഇതിനു പിന്നില്‍ എന്ന് പറഞ്ഞു വര്‍ഗീയത പരത്തി ഒരു ഹിന്ദു മുസ്ലിം കലാപം സ്വപ്നം കണ്ടു നടന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ സ്വഭാവം ഉള്ള സി പി എം പിന്നീട് സി.പി.എം ഒഞ്ചിയത്ത് നടത്തിയ ഓപറേഷന്‍- ടി പി ചന്ദ്രശേഖരന്‍ വധത്തിനായി ഉപയോഗിച്ച ഇന്നോവ കാറിന്റെ പിറകില്‍ അറബി പദാവലികളടങ്ങിയ (مــاشـا ألله ) സ്റ്റിക്കര്‍പതിച്ചതും ഗുജറാത്തിലും മഹാരാഷ്ട്രയിലെ മലേഗാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഖുര്‍ആന്‍ ഏടുകള്‍ സ്ഫോടനസ്ഥലത്ത് ഉപേക്ഷിച്ചുപോവുന്നതും തമ്മില്‍ വ്യത്യാസമെന്ത്?   ടി പി വധാനന്തരം ഉപേക്ഷിച്ച കാറിന് പിറകില്‍ പുലരുംമുമ്പേ ഒരു 'മാശാ അല്ലാഹ്' എന്ന അക്ഷരമാല കൊണ്ടുവന്ന് ഒട്ടിച്ചതും പിറ്റേന്ന് പ്രഭാതം തൊട്ട് പാര്‍ട്ടി ചാനല്‍ അതുതന്നെ ഫോക്കസ് ചെയ്തുകൊണ്ടിരുന്നതും ടി പി വധം എന്‍ ഡി എഫിനെതിരെ തിരിച്ചു വിടാനുള്ള ശ്രമവും  സി.പി.എം പ്രവര്‍ത്തകരുടെ മനോവൈകൃതങ്ങള്‍ക്കു തെളിവാണ്. .. 


തലശ്ശേരി എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട ദിവസം ഫസല്‍ കൊലക്കേസ് പ്രതിയും സി പി എം നേതാവുമായ കാരായി നടത്തിയ വിവാദ പ്രസ്താവന 

ഇപ്പോള്‍ പുതിയതായി വന്നിരിക്കുന്നത് ബി ജെ പി യുടെ പോസ്റ്റര്‍ കീറി മദ്രസയില്‍ ഇട്ടു ഒരു വര്‍ഗീയ സംഘര്‍ഷം പ്രതീക്ഷിച്ച പാര്‍ട്ടിക്ക് വീണ്ടും പറ്റി അമളി . ഇത്തരം നാറിയ കളി കളിക്കുന്ന സ്വന്തം പാര്‍ട്ടിക്ക് നേരെ എഴുതി തന്റെ സമയവും കഴിവും വിനയോഗിച്ച്  ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന ഒരു പോസ്റ്റുമായി ഇറങ്ങികൂടെ?
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം കൈരളി കണ്ടു പിടിച്ച എന്‍ ഡി എഫ് ബന്ധം ഇതിനു കൂടെ സി പി എം -കാരാല്‍ കൊല ചെയ്യപ്പെട്ടവരുടെ കുഴിമാടങ്ങള്‍, സി പി എം കാരാല്‍ കൈകാലുകള്‍ നഷ്ട്ടപ്പെട്ടവര്‍, ശാന്തത നഷ്ടപെടുത്തിയ തെരുവുകള്‍, മാനം നഷ്ടപ്പെടുത്തിയ പെണ്‍കുട്ടികള്‍ ഇങ്ങിനെ സി പി എമ്മുകാരാല്‍ വേട്ടയാടപെട്ട എണ്ണമറ്റ കിരാത കൃത്യങ്ങളില്‍ ലേഖകന് അറിയുമോ ആവോ? അത് ഒന്ന് കണക്കു കൂട്ടുകയാണ് എങ്കില്‍ താങ്കള്‍ പറയുന്ന എന്‍ ഡി എഫ് വാദം അതിന്റെ ഒരു ശതമാനം പോലും വരില്ല എന്ന് മലയാളികള്‍ക്ക് ആരങ്കിലും പറഞ്ഞു കൊടുക്കണോ? ക്ലാസ് റൂമില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപനെ പെട്ടി കൊന്നു, കൈപത്തി അറുത്ത് ഇലക്ട്രിക്‌ പോസ്റ്റില്‍ കെട്ടിത്തൂക്കി, ഫസല്‍,ശുക്കൂര്‍, ചന്ദ്രശേഖര്‍, തിരഞ്ഞടുപ്പിനിടയില്‍ സി പി എം കാരാല്‍ അക്ക്രമിക്കപ്പെട്ടു ഇരു കാലുകളും നഷ്ടപ്പെട്ട യുവാവ്. ഇങ്ങനെ എത്ര എത്ര . ഇതൊക്കെ മറച്ചു പിടിക്കാന്‍ ആണോ ഈ എന്‍ ഡി എഫ് വിരോധം..
കൈവെട്ടും, കാല്‍ വെട്ടും, തലവെട്ടും,മുഖ മുദ്രയാക്കിയ പാര്‍ട്ടി ഏതാണ് എന്ന് ആര്‍ക്കും അറിയാം. 51 വെട്ടിന്റെ കഥയും അതിനു പിന്നിലെ ആളുകള്‍ ജയിലുകള്‍ കയറി നടക്കുന്നതും നാം കണ്ടതാണ്. അതുപോലെ കൈപത്തി അറുത്ത് ഇലക്ടിക്ക് പോസ്റ്റില്‍ തൂക്കിയതും നാം കണ്ടതാണ്.
ലേഖകന്റെയും വായനക്കാരുടെയും അറിവിലേക്കായി സി പി ഐ (എം)ന്‍റെ ആഭിമുഖ്യത്തില്‍ നടന്ന കൊലപാതക പരമ്പരകളുടെ ലിസ്റ്റ് ഒന്ന് കാണുക. എന്നിട്ട് തീരുമാനിക്കുക..

എം എസ് എഫ് പ്രവര്‍ത്തകര്‍ ശുക്കൂരും ചന്ദ്രശേഖരനും അടക്കമുള്ളവര്‍  ഈ ലിസ്റ്റിനു പുറമേ..
പിന്നെ ലേഖകന് സന്തോഷം നല്‍കുന്ന ആര്‍ എസ് എസ് കാരുടെ സി പി എം കൂട് മാറ്റം ഒലീവിനു ഒരു അത്ഭുതവും ഇല്ല. കാരണം പ്രത്യക്ഷത്തില്‍ ആര്‍ എസ് എസും സി പി എമ്മും  രണ്ട് ആണ് പ്രതേകിച്ച് മുസ്ലിംകളോട്  രണ്ടു പേര്‍ക്കും ഒരേ സമീപനമാണല്ലോ..  മലപ്പുറത്ത് 1600 ഓളം ആളുകളും കാസര്‍കൊട് ആയിരത്തോളം ആളുകളും കണ്ണൂരും കോഴിക്കോടും അങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും സി പി എം അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് കൂട്ടത്തോടെ എസ് ഡി പി ഐ യിലേക്ക് ഉള്ള ജനങ്ങളുടെ കടന്നു വരവിനെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒന്നും എഴുതുന്നില്ല. അത് പിന്നീട് വേറെ പോസ്ട്ടിലാകാം.
ഇനി പല പേരുകളില്‍ വരുന്നത്. അതിനു മറുപടി മുംബ് പറഞ്ഞതാണ്. എന്നാലും വീണ്ടും പറയാം. എന്‍.ഡി.എഫ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് തമിഴ്‌ നാട്ടില്‍ "മനിത നീതി പാസറൈ" എന്ന പേരിലും കര്‍ണാടക ഫോറം ഫോര്‍ ദിഗ്നിടി എന്ന പേരിലും ബംഗാളിലും മണിപ്പൂരിലും ഡല്‍ഹിയിലും അടക്കം എട്ടു സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തിലും പ്രാദേശികമായി പ്രവര്‍ത്തിച്ചു.  ഈ സമാന്തര സംഘടനകള്‍ മുഴുവന്‍  പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരില്‍ ഇരുപത്തി രണ്ടോളം സമസ്തനങ്ങളില്‍ അഖിലെന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇനി എസ് ഡി പി ഐ എന്നുള്ളത് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു നവ രാഷ്ട്രീയ പ്രസ്ഥാനമാണ്. മലപ്പുറം ജില്ലയിലെ സയീദ്‌ അഖിലേന്ത്യാ പ്രസിഡന്റും സാംകുട്ടി ജേകബ് വൈസ് പ്രസിഡന്റും ആയി പ്രവര്‍ത്തിച്ചു വരുന്നു. മുസ്ലിം ദളിദ് പിന്നോക്ക വിഭാഗങ്ങളുടെ അത്താണിയായി എസ് ഡി പി ഐ ജൈത്രയാത്ര തുടരുന്നു.

നാറാത്ത് എന്താണ് നടന്നത് എന്നും മുന്‍ പോസ്റ്റില്‍ പറഞ്ഞതാണ്. വായിക്കാത്തവര്‍ക്ക്‌ വേണ്ടി വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു. എന്താണ് നാറാത്ത് നടന്നത് ചുരുക്കി പറയാം.. നാറാത്തെ ജസാന്ദ്രതയേറിയ പ്രദേശത്തു നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പോലിസ് കുതിച്ചെത്തി 21 പേരോടും സ്റ്റേഷന്‍ വരെ വരണമെന്ന് ആവശ്യപ്പെടുന്നു. പോലിസിന്റെ രണ്ടാംവരവിലാണു കെട്ടിടം നില്‍ക്കുന്ന പറമ്പില്‍നിന്നു തുരുമ്പിച്ച ഒരു വാളും രണ്ടു നാടന്‍ബോംബുകളും പോലിസിനു ലഭിക്കുന്നത്.തുടര്‍ന്നു സംസ്ഥാത്തെ എല്ലാ പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. ഓഫിസുകളും പോലിസ് റെയ്ഡ് ചെയ്യുന്നു. സ്വതന്ത്ര രാഷ്ട്രീയപ്പാര്‍ട്ടിയായ എസ്.ഡി.പി.ഐയിലേക്കുള്ള ജങ്ങളുടെ വരവു തടയുക കൂടിയായിരുന്നു ഈ അവസരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡ് ചെയ്യുകവഴിയുള്ള ഉദ്ദേശ്യം. പോപുലര്‍ ഫ്രണ്ട് ഓഫിസ് റെയ്ഡ് ചെയ്യാത്തിയ പോലിസുകാരെ ഓട്ടോറിക്ഷയില്‍ ആയുധങ്ങളുമായി കണ്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ പെരുമാറിയതും ഇതേ കണ്ണൂരില്‍ത്തന്നെയായിരുന്നു. 

എന്താണ് തീവ്രവാദം എന്ന് ചോദിച്ചാല്‍ മോല്ലക്കുട്ടിയോട് അല്ല ആരോട് ചോദിച്ചാലും കിട്ടുന്ന ഉത്തരം ആണ് ഒരു മലയാള ചലച്ചിത്രത്തിലെ ഈ രംഗത്തില്‍ കാണുന്നത്. കോമഡി ആണ് എങ്കിലും വളരെ അര്‍ത്ഥവത്തായ ഒരു കോമഡി രംഗം ആണ് എന്ന് സന്ദര്‍ഭോചിതം പറയട്ടെ.